ഓളം
ജല കണങ്ങൾ ഏകുമീ പ്രതിഭാസത്തിൻ നാമ്പുകൾ തേടി,സ്വച്ഛതയോടെ വിഹരിക്കും, പ്രകൃതിക്കുമുണ്ട് ഒരിളം വശ്യത…. തിരകൾ കാറ്റിനോടൊത്ത് സല്ലപിച്ച്,കേളികളാടുമ്പോൾ,ഉഷസ്സിൽ വിരിയുന്ന പുഷ്പചാതുര്യത്തോടെ, അവ തിരകൾക്കുമേൽ മൃദുവായി മനോഹരമായ പുഷ്പങ്ങൾ വിരിയിക്കുന്നു… ഓളം, സങ്കല്പത്തിൽ.. ജലത്തിൻ വൈഭവം, ജലതരംഗം… യുവത്വം നിഴലിക്കുന്ന മിഴികളിൽ ‘ഓളം’. മിടിക്കുന്നു ഇടനെഞ്ചിൽ കലോത്സവത്തിൻ ‘താളം’…. നിറപ്പകിട്ടാർന്ന ഒരു നവ തരംഗം കൂടി പുനർജനിക്കുകയായി…. പ്രകൃതിയുടെ മാസ്മരികതയോട് ഇഴചേർന്ന്,കലയുടെ കിനാവുകൾ തേടി, ഓളമാകുന്ന,കലോത്സവത്തിൻ വേദിയിലേക്ക്, തിരിതെളിയുകയായി…ഒരു അധ്യായം കൂടി…. (കലോത്സവം…ആഘോഷത്തിൻ നിറനിലാവ്..) Advertisements
Read More ഓളം